മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി പത്തുലക്ഷത്തിന്റെ സ്വർണവുമായി രണ്ടു പേരെ അറസ്റ്റ് ചെയ്തു. കാസർഗോഡ് സ്വദേശി മഹമ്മദ് അൽത്താഫ്, പയ്യന്നൂർ സ്വദേശി മുഹമ്മദ് ബഷീർ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 1797 ഗ്രാം സ്വർണം പിടികൂടി.
ഇന്നലെ രാവിലെ ദുബായിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു ഇരുവരും. ഡിആർഐയും കസ്റ്റസും നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെത്തുടർന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം ഇരുവരും ധരിച്ച സോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
മഹമ്മദ് അൽത്താഫിൽനിന്നും 71 ലക്ഷം രൂപ വരുന്ന 1157 ഗ്രാം സ്വർണവും മുഹമ്മദ് ബഷീറിൽനിന്നും 39 ലക്ഷം രൂപ വരുന്ന 640 ഗ്രാം സ്വർണവുമാണ് പിടികൂടി കൂടിയത്.