താമരശേരി: ഈങ്ങാപ്പുഴയില്‍ പ്രവര്‍ത്തിച്ചു വന്ന പുതുപ്പാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന് വെസ്റ്റ് പുതുപ്പാടിയില്‍ കെഎസ്ഇബിയുടെ സ്വന്തം സ്ഥലത്ത് നിര്‍മിച്ച പുതിയ കെട്ടിടം നാളെ ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 10.30 ന് വൈദ്യുതി വകുപ്പു മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഓണ്‍ലൈനായാണ് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത്. തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് അധ്യക്ഷത വഹിക്കും. കെട്ടിടത്തിന് സമീപം നിർമാണം പൂര്‍ത്തിയായ ഇവി ചാര്‍ജിംഗ് സ്റ്റേഷന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം പബ്ലിസിറ്റി ചെയര്മാന് ഡെന്നി വര്‍ഗീസ്, കെഎസ്ഇബി താമരശേരി ഇലക്ട്രിക്കല്‍ സബ്ഡിവിഷന് അസി. എക്സിക്യൂട്ടീവ് എൻജിനിയര്‍ പി. സജിത്ത് കുമാര്‍, ഓമശേരി എ.ഇ.കെ. ബിനേഷ് എന്നിവര്‍ പങ്കെടുത്തു.