+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​യോ​ര ഹൈ​വേ നിർമാണം: തടസമായി തടിക്കൂന്പാരം

വെ​ള്ള​റ​ട: മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ര്‍​മാ​ണ​ത്തി​നു ത​ട​സ​മാ​യി വെ​ള്ള​റ​ട പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ല്‍ റോ​ഡ​രി​കി​ൽ ത​ടി​ക്ക​ഷ​ണ​ങ്ങ​ള്‍ കൂട്ടിയിട്ടിരി​ക്കു​ന്നെന്ന് ആക്ഷേപം. ഇതുമൂലം റോ​ഡി​ന്‍റെ
മ​ല​യോ​ര ഹൈ​വേ നിർമാണം: തടസമായി തടിക്കൂന്പാരം
വെ​ള്ള​റ​ട: മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ര്‍​മാ​ണ​ത്തി​നു ത​ട​സ​മാ​യി വെ​ള്ള​റ​ട പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ല്‍ റോ​ഡ​രി​കി​ൽ ത​ടി​ക്ക​ഷ​ണ​ങ്ങ​ള്‍ കൂട്ടിയിട്ടിരി​ക്കു​ന്നെന്ന് ആക്ഷേപം. ഇതുമൂലം റോ​ഡി​ന്‍റെ ടാ​റി​ംഗിനോ​ടു​ചേ​ര്‍​ന്ന ഭാ​ഗ​ത്തെ കോ​ണ്‍​ക്രീ​റ്റി​നും ഓ​ട​നി​ര്‍​മാ​ണ​ത്തി​നും ത​ട​സ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​താ​യി പ​രാ​തി.
മാ​സ​ങ്ങ​ള്‍​ക്കുമു​മ്പു കാ​ര​ക്കോ​ ണം കൂ​ന​മ്പ​ന​യി​ല്‍ റോ​ഡ് പു​റ​മ്പോ​ക്കി​ല്‍ നി​ന്നി​രു​ന്ന ആ​ഞ്ഞി​ലി​മ​രം സ്വ​കാ​ര്യ വ്യ​ക്തി അ​ന​ധി​കൃ​ത​മാ​യി മു​റി​ച്ചു​മാ​റ്റി. നാ​ട്ടു​കാ​രു​ടെ ഇ​ട​പെ​ട​ലു​ക​ളെ​ത്തു​ട​ര്‍​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ത​ഹ​സി​ല്‍​ദാ​ര്‍​ക്കു പ​രാ​തി ന​ല്‍​കി സ്ഥ​ലം അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി പു​റ​മ്പോ​ക്കാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു. പി​ന്നീ​ടു​ള്ള പ​രാ​തി​യെ​ത്തു​ട​ര്‍​ന്നു വെ​ള്ള​റ​ട പോ​ലീ​സ് ല​ക്ഷ​ങ്ങ​ള്‍ വി​ല​വ​രു​ന്ന ത​ടി​ക്ക​ഷ​ണ​ങ്ങ​ള്‍ പി​ടി​കൂ​ടി സ്റ്റേ​ഷ​നു മു​ന്നി​ലെ റോ​ഡി​ല്‍ കൊ​ണ്ടി​ടു​ക​യാ​യി​രു​ന്നു. അ​വ​യാ​ണ് റോ​ഡു​പ​ണി​ക്ക് ത​ട​സ​മാ​കു​ന്ന​ത്. മ​ല​യോ​ര ഹൈ​വേ​യു​ടെ ഒ​ന്നാം റീ​ച്ചി​ന്‍റെ ര​ണ്ടാം​ഘ​ട്ട ടാ​റി​ംഗ് കു​ട​പ്പ​ന​മൂ​ട് മു​ത​ല്‍ ആ​ന​പ്പാ​റ​വ​രെ​യു​ള്ള ദൂ​രം പി​ന്നി​ട്ടു. കൂ​ടാ​തെ പ​ല​യി​ട​ത്തും ഓ​ട​യ്ക്കു മു​ക​ളി​ലെ ന​ട​പ്പാ​ത​യൊ​രു​ക്ക​ലും ടാ​റി​ംഗിനും ഓ​ട​യ്ക്കും ഇ​ട​യ്ക്കു​ള്ള ഭാ​ഗ​ത്തെ കോ​ണ്‍​ക്രീ​റ്റ് ചെ​യ്യ​ലും ന​ട​ന്നു​വ​രു​ക​യാ​ണ്. സ്ഥ​ല​നാ​മ സൂ​ചി​കാ ബോ​ര്‍​ഡു​ക​ളും അ​പ​ക​ട മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ളും സ്ഥാ​പി​ച്ചു​തു​ട​ങ്ങി. വെ​ള്ള​റ​ട ക​വ​ല​യി​ല്‍ കു​റ​ച്ചു​ദൂ​ര​ത്ത് സ്വ​കാ​ര്യ ത​ര്‍​ക്കം​മൂ​ലം ഓ​ട​നി​ര്‍​മാ​ണം നി​ര്‍​ത്തി​വെ​ച്ച നി​ല​യി​ലാ​ണ്. ഇ​വി​ടെ റോ​ഡു​പ​ണി സു​ഗ​മ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും വി​ല​പി​ടി​പ്പു​ള്ള മ​ര​ക്ക​ഷ​്ണ​ങ്ങ​ള്‍ ലേ​ലം​ചെ​യ്തു ന​ല്‍​ക​ണ​മെ​ന്നു​ള്ള ആ​വ​ശ്യവും ശ​ക്ത​മാ​യി​ട്ടു​ണ്ട്.