പയ്യാവൂർ: ബോഡി ബിൽഡിംഗ് താരത്തിന് നാടിന്റെ ആദരവ്. പയ്യാവൂർ ക്രൈസ്റ്റ് ജർമൻ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥി ദേശീയ ബോഡി ബിൽഡിംഗ് മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ അഗസ്റ്റിൻ ജോസഫിനെ സജീവ് ജോസഫ് എംഎൽഎ പൊന്നാടയണിയിച്ച് ആദരിച്ചു. ഇ.കെ. കുര്യൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ മുഖ്യാതിഥി ആയിരുന്നു. ഫാ. ജോൺസൺ ചെത്തിക്കുന്നേൽ, പഞ്ചായത്ത് അംഗങ്ങളായ രജനി സുന്ദരൻ, ജിത്തു തോമസ്, സി. സോണിയ തോമസ് എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടുന്നതിന് സജീവ് ജോസഫ് എംഎൽഎ, സാജു സേവ്യർ എന്നിവർ നേതൃത്വം നൽകി.