കണ്ണൂർ: നഗരമധ്യത്തിൽ മോഷണശ്രമത്തിനിടെ ലോറി ഡ്രൈവർ വെട്ടേറ്റ് മരിച്ച സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. കണിച്ചാർ പൂളക്കുറ്റി സ്വദേശി വടക്കേത്ത് ജിന്റോയെ (40) കൊലപ്പെടുത്തിയ സംഭവത്തിലാണ് പ്രതികൾക്ക് സഹായം ചെയ്ത ഓട്ടോ ഡ്രൈവറായ കൊളച്ചേരി പള്ളിപറന്പിലെ ചന്ദ്രോത്ത് പാറുക്കണിയാങ്കണ്ടി റാഫിയെ (30) യാണ് സിഐ ബിനു മോഹനന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ ഒന്നും രണ്ടും പ്രതികളായ കുറ്റ്യാടി കക്കാട്ടേരി പാതിരപ്പട്ട സ്വദേശി കിളിയാറ്റെമ്മിൽ വീട്ടിൽ പി. അൽതാഫ് (36), ഇപ്പോൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം തോയമ്മിലിലെ ഇസ്മായിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന വേറ്റുമ്മൽ സ്വദേശി രയരോത്ത് ഹൗസിൽ കെ. ഷബീർ (36) എന്നിവരുമായി കൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തി.
തുടർന്ന്, കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.