ചെന്പേരി: "മുരിങ്ങക്കൃഷി: സാധ്യതകളും വിശകലനവും' എന്ന വിഷയത്തിൽ ചെന്പേരിയിൽ സംവാദം സംഘടിപ്പിക്കുന്നു. 10 ന് രാവിലെ 10.30 ന് അൽഫോൻസാ ഓഡിറ്റോറിയത്തിലാണ് പരിപാടി.
കർഷകരുടെയും ചെറുകിട തൊഴിലാളികളുടെയും സാന്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനായി കണ്ണൂർ രൂപതയിൽ രൂപീകരിച്ച കണ്ണൂർ എന്റർപ്രൈസസ് എന്ന ലിമിറ്റഡ് ലൈബലിറ്റി പാർട്ണർഷിപ്പ് കന്പനിയുടെ കീഴിൽ ചെന്പേരി ചുണ്ടക്കുന്നിലുള്ള പുതുക്കാട് എസ്റ്റേറ്റിനോടനുബന്ധിച്ച് കാർഷിക മൂല്യ വർധിത വസ്തുക്കൾ ഉത്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന വ്യവസായിക സംരംഭം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് സംവാദം. കണ്ണൂർ രൂപത വികാരി ജനറാൾ മോൺ.ക്ലാരൻസ് പാലിയത്ത് പദ്ധതിയെക്കുറിച്ച് വിശദീകരിക്കും. ഡോ.കമലാസനൻ പിള്ളയായിരിക്കും മോഡറേറ്റർ. ഫാ. ജോർജ് പൈനാടത്താണ് ചീഫ് കോർഡിനേറ്റർ. ജോൺ ബ്രിട്ടാസ് എംപി, എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ശ്രീകണ്ഠപുരം മുനിസിപ്പൽ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന, ഇൻഫാം ഡയറക്ടർ ഫാ. ജോസഫ് കാവനാടി, പഞ്ചായത്ത് പ്രസിഡന്റുമാർ, കർഷകസംഘടനാ നേതാക്കൾ തുടങ്ങിയവർ സംവാദത്തിൽ പങ്കെടുക്കും.