പേരാവൂർ: കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി ആവിഷ്കരിച്ചു നടപ്പിൽ വരുത്തുന്ന "ആശ്വാസ തണൽ' പദ്ധതി പൊതുസമൂഹത്തിന് മാതൃകയാണെന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി.
കഴിവുള്ള എല്ലാവരും അവർക്ക് കഴിയുന്ന രീതിയിൽ ഭൂമി പാവപ്പെട്ടവർക്ക് ദാനം ചെയ്യണമെന്നും നമ്മുടെ സമൂഹത്തിൽ സ്വന്തമായി വീടില്ലാത്ത ഒരാളും ഇല്ലാത്ത ഒരു കാലഘട്ടത്തിലേക്ക് നടന്നടുക്കാൻ ഈ പദ്ധതി ഉപയോഗപ്രദമാകുമെന്നും ആർച്ച്ബിഷപ് പറഞ്ഞു.
"ആശ്വാസ തണൽ' പദ്ധതിയുടെ അതിരൂപതാതല ഉദ്ഘാടനം പേരാവൂരിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭൂരഹിതരായ പാവങ്ങൾക്ക് വീട് നിർമിച്ചു നൽകുന്നതിനായി ഭൂദാനം വഴി സ്ഥലം കണ്ടെത്തി അത് ഭൂമി ഇല്ലാത്ത പാവപ്പെട്ടവർക്ക് നൽകുന്ന പദ്ധതിയാണ് "ആശ്വാസ തണൽ'.
പേരാവൂർ ഫൊറോനയിലെ ചെങ്ങോം ഇടവകയിൽ ബാബു മുഞ്ഞനാട്ട് എന്ന വ്യക്തി 27 സെന്റ് സ്ഥലം അഞ്ചു കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകുന്നതിനായി കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപതയുടെ നല്ല ഹൃദയങ്ങളുടെ കൂട്ടായ്മയായ "ഹാർട്ട് ലിംഗ്സി'ലൂടെ വിതരണം ചെയ്താണ് "ആശ്വാസ തണൽ' പദ്ധതിക്ക് തുടക്കം കുറിച്ചത്.
ചടങ്ങിൽ പേരാവൂർ ഇടവകയിലെ സണ്ണി പൊട്ടങ്കൽ 20 കുടുംബങ്ങൾക്ക് വീടു വയ്ക്കുന്നതിനായി ഒരേക്കർ സ്ഥലം നൽകാമെന്ന് വാഗ്ദാനം ചെയ്തു.
അതിരൂപത പ്രസിഡന്റ് ടോണി ജോസഫ് പുഞ്ചക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണവും ഫൊറോന വികാരി റവ.ഡോ.തോമസ് കൊച്ചുകരോട്ട് അനുഗ്രഹപ്രഭാഷണവും നടത്തി.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ സഹായവിതരണം ഫൊറോന ഡയറക്ടർ ഫാ. തോമസ് പട്ടാംകുളം നിർവഹിച്ചു. ‘ഹാർട്ട് ലിംഗ്സ്' അതിരൂപത കോ-ഓർഡിനേറ്റർ ജിമ്മി അയിത്തമറ്റം,
അതിരൂപത ജനറൽ സെക്രട്ടറി ബെന്നി പുതിയാംപുറം, തോമസ് മുഞ്ഞനാട്ട്, അതിരൂപത വൈസ് പ്രസിഡന്റ് ഷീജ കാറുകുളം, ഫൊറോന പ്രസിഡന്റ് ജോർജ് കാനാട്ട്, ഫാ. ബോസ്കോ പുറത്തെമുതുകാട്ടിൽ, സുരേഷ് ജോർജ്, ഡേവിസ് ആലങ്ങാടൻ, കിഷോർ ചൂരനോലിൽ എന്നിവർ പ്രസംഗിച്ചു.