പേരാവൂർ: അന്താരാഷ്ട്ര പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി പേരാവൂർ മേജർ ആർക്കി എപ്പി സ്കോപ്പൽ ദേവാലയ അങ്കണത്തിൽ തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി വൃക്ഷത്തെെ നട്ടു. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ദുരന്തം പ്രകൃതി പ്രതിഭാസങ്ങളോട് മനുഷ്യൻ കാണിക്കുന്ന അനാദരവും കടന്നുകയറ്റമാണെന്ന് തുടർന്ന് സംസാരിച്ച ആർച്ച് ബിഷപ് പറഞ്ഞു.
ആഗോള താപനത്തിന്റെ ഏറ്റവും വലിയ ഭാവിഷ്യത്ത് നാം ഓരോരുത്തരും അനുഭവിച്ചുകൊണ്ടിരി ക്കുകയാണ്. അധികഠിനമായ ഉഷ്ണവും കൊടിയ വരൾച്ചയും മാരകമായ വിഷപ്പുകയും നാടിന്റെ ദുരവസ്ഥയ്ക്ക് വഴിവയ്ക്കുന്നതായും ആർച്ച്ബിഷപ് ഓർമിപ്പിച്ചു.
റവ. ഡോ. തോമസ് കൊച്ചുകാരോട്ട് അധ്യക്ഷത വഹിച്ചു. സണ്ണി സിറിയക്ക്, പൊട്ടങ്കൽ ബിജു കദളിക്കട്ടിൽ, ഷിജോ എടത്താഴെ, തങ്കച്ചൻ തുരുത്തേൽ, ജോർജ് പള്ളിക്കുടി, ജോജോ കൊട്ടാരംകുന്നേൽ എന്നിവർ നേതൃത്വം നൽകി.