കൂത്തുപറമ്പ്: കൈതേരി പതിനൊന്നാം മൈലിൽ 68 കാരനെ വീട്ടുമുറ്റത്ത് തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പതിനൊന്നാം മൈലിലെ ധർമരാജൻ ആണ് മരിച്ചത്. ഇന്നലെ രാവിലെ ആറോടെയാണ് സംഭവം. 2019 ൽ കൂത്തുപറമ്പ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ ഇയാൾ പ്രതി ചേർക്കപ്പെട്ടിരുന്നു. കേസിന്റെ വിചാരണ നടപടികൾ നടന്നുകൊണ്ടിരിക്കയാണ്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.