+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫി​സി​യോതെ​റാ​പ്പി യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം

അ​മ്പൂ​രി: അ​മ്പൂ​രി​യി​ലെ എ​എ​സ് എം​ഐ സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ന​വ​ജ്യോ​തി സ്പെ​ഷ​ൽ സ്കൂ​ളി​ൽ സ്ഥാ​പി​ച്ച ഫി​സി​യോ തെ​റാ​പ്പി യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു ന​ട​ക്കും
ഫി​സി​യോതെ​റാ​പ്പി യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം
അ​മ്പൂ​രി: അ​മ്പൂ​രി​യി​ലെ എ​എ​സ് എം​ഐ സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ന​വ​ജ്യോ​തി സ്പെ​ഷ​ൽ സ്കൂ​ളി​ൽ സ്ഥാ​പി​ച്ച ഫി​സി​യോ തെ​റാ​പ്പി യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു ന​ട​ക്കും. രാ​വി​ലെ 11.30ന് ​ഫെ​ഡ​റ​ൽ ബാ​ങ്ക് തി​രു​വ​ന​ന്ത​പു​രം സോ​ണ​ൽ ഹെ​ഡും സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ര​ഞ്ജി അ​ല​ക്സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ൽ കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
അ​മ്പൂ​രി ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ.​ജേ​ക്ക​ബ് ചീ​രം​വേ​ലി​ൽ സ്വാ​ഗ​തം പ​റ​യും. നി​ഷ കെ. ​ദാ​സ്, വ​ൽ​സ​ലാ രാ​ജു, എ​എ​സ് എം​ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ സിസ്റ്റർ ​മേ​ഴ്സി മ​രി​യ എ​എ​സ്എം​ഐ, പെ​രു​ങ്ക​ട​വി​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഐ.​ആ​ർ.​ സു​നി​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​മ്പി​ളി ടി. ​പു​ത്തൂ​ർ, തോ​മ​സ് മം​ഗ​ല​ശേ​രി, അ​നി​താ കു​മാ​രി, ഫെ​ഡ​റ​ൽ ബാ​ങ്ക് ​സീ​നി​യ​ർ മാ​നേ​ജ​ർ പ്രവീ​ൺ കു​മാ​ർ, മോ​ഹ​ൻ​ദാ​സ്, ബി​ന്ദു ബി​നു, സി​സ്റ്റ​ർ റി​ൻ​സ് മ​രി​യ എ​എ​സ്എം​ഐ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

വൃ​ക്ഷ ക​വ​ചം
തീ​ര്‍​ത്ത് സ്കൂ​ള്‍
വി​ദ്യാ​ര്‍​ഥി​ക​ള്‍

നെ​യ്യാ​റ്റി​ന്‍​ക​ര : പ്ര​കൃ​തി സം​ര​ക്ഷ​ണ സ​ന്ദേ​ശ​ങ്ങ​ളു​മാ​യി സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ വൃ​ക്ഷക​വ​ചം തീ​ര്‍​ത്തു. നെ​ല്ലി​മൂ​ട് ന്യൂ ​ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ​രി​സ്ഥി​തി ദി​നത്തിൽ വ്യ​ത്യ​സ്ത​മാ​യ പ്ര​കൃ​തി സം​ര​ക്ഷ​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
കു​ട്ടി​ക​ള്‍ പ്ലാ​വി​ന്‍റെ​യും തെ​ങ്ങി​ന്‍റെ​യും ചു​റ്റും പ​ര​സ്പ​രം ക​ര​ങ്ങ​ള്‍ കോ​ര്‍​ത്ത് വൃ​ക്ഷ ക​വ​ചം തീ​ര്‍​ക്കു​ക​യും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യെ​ടു​ക്കു​ക​യും ചെ​യ്തു. സു​ഗ​ത​കു​മാ​രി ടീ​ച്ച​റി​ന്‍റെ ഒ​രു തൈ ​ന​ടാം എ​ന്ന ക​വി​ത​യു​ടെ ദൃ​ശ്യാ​വി​ഷ്ക​ര​ണം കൃ​ഷ്ണ​വേ​ണി അ​വ​ത​രി​പ്പി​ച്ചു.
സ്കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് എ​ന്‍.​ എ​സ് ശ്രീ​ക​ല പ​രി​സ്ഥി​തി ദി​ന പ​രി​പാ​ടി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗി​രീ​ഷ് പ​രു​ത്തി​മ​ഠം പ​രി​സ്ഥി​തി ദി​ന സ​ന്ദേ​ശം ന​ല്‍​കി. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​നി​ത വൃ​ക്ഷ​ത്തൈ വി​ത​ര​ണം ന​ട​ത്തി. അ​ധ്യാ​പ​ക​രാ​യ വി​നോ​ദ്, അ​ഞ്ജു, ശ്രീ​ദേ​വി, ലാ​ൽ​ജി, എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.