കോട്ടയം: സഞ്ചാരികള്‍ക്ക് സന്തോഷവാര്‍ത്ത. വാഗമണിലേക്ക് ഇനി സൂപ്പര്‍ റോഡിലൂടെ അടിപൊളി യാത്ര. 20 കോടി രൂപ മുടക്കി ആധുനിക നിലവാരത്തില്‍ ബിഎം ആന്‍ഡ് ബിസി റീടാറിംഗ് നടത്തി നവീകരിച്ച ഈരാറ്റുപേട്ട-വാഗമണ്‍ റോഡിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം നാലിന് ഈരാറ്റുപേട്ട സെന്‍ട്രല്‍ ജംഗ്ഷനില്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിക്കും.
കഴിഞ്ഞ 20 വര്‍ഷത്തിലധികമായി തകര്‍ന്നുകിടന്ന ഈരാറ്റുപേട്ട-വാഗമണ്‍ റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരേ വലിയ ജനകീയ പ്രതിഷേധം ഉയര്‍ന്നിരുന്നു. വിനോദസഞ്ചാര കേന്ദ്രമായ വാഗമണിലേക്കുള്ള യാത്ര ഏറെ ദുഷ്കരമായതോടെ സഞ്ചാരികളുടെ വരവും കുറഞ്ഞിരുന്നു. പ്രതിഷേധത്തിനൊടുവില്‍ സംസ്ഥാന സര്‍ക്കാര്‍ ബിഎം ആന്‍ഡ് ബിസി റീടാറിംഗിന് 20 കോടി രൂപ അനുവദിക്കുകയായിരുന്നു.
നിര്‍മാണപ്രവൃത്തി ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിലവാരത്തോടുകൂടിയും സമയബന്ധിതമായും പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ടൂറിസം പ്രാധാന്യമുള്ളതും കോട്ടയം, ഇടുക്കി ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും ഈരാറ്റുപേട്ട നഗരസഭയിലെ ഏതാനും വാര്‍ഡുകളിലെയും തീക്കോയി പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ബാഹ്യലോകവുമായി ബന്ധപ്പെടുന്നതിനുമുള്ള ഏക പൊതുഗതാഗത മാര്‍ഗവുമാണ് 24 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈരാറ്റുപേട്ട-വാഗമണ്‍ റോഡ്.