ചെന്പന്തൊട്ടി: തലശേരി അതിരൂപത മാതൃവേദി 2023-24 പ്രവർത്തന വർഷത്തിന്റെ ഉദ്ഘാടനം ചെമ്പന്തൊട്ടി ഫൊറോന ദേവാലയത്തിൽ തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി നിർവഹിച്ചു.
മാതൃവേദി അമ്മമാരുടെ പ്രവർത്തനങ്ങൾ ഏറെ വിലമതിക്കപ്പെടുന്നതാണെന്നും ഓരോ അമ്മമാരും കാരുണ്യത്തിന്റെ മുഖമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ അനുഗ്രഹപ്രഭാഷണം നടത്തി.
അതിരൂപത പ്രസിഡന്റ് ഷീബ തെക്കേടത്ത്, ആനിമേറ്റർ സിസ്റ്റർ പൗളിൻ സിഎച്ച്എഫ്, അസിസ്റ്റന്റ് വികാരി ഫാ. ലിഖിൽ മാത്യു ഐക്കരപ്പറമ്പിൽ, തങ്കമ്മ കൊച്ചുവേലിക്കകത്ത്, ജാൻസി കൊല്ലമന, സിസ്റ്റർ എമിലിൻ സിഎസ്എൻ, ഏലമ്മ എലവുങ്കൽ, മേരി കുഴിക്കാട്ട്, സോണിയ തോലമ്പുഴ, പ്രിമ ചാക്കോ എന്നിവർ പ്രസംഗിച്ചു. ഇടവകയിലെ ഏറ്റവും വലിയ കുടുംബമായ ജോഷി പുല്ലാട്ടിന്റെ കുടുംബത്തെയും അന്തർദേശീയ ബാഡ്മിന്റൺ താരം അഞ്ജു തോമസ് പുലിക്കുന്നേലിനെയും ആദരിച്ചു. ചടങ്ങിൽ നിർധനരായ കുട്ടികൾക്കുള്ള പഠനസഹായവും വിതരണം ചെയ്തു.