ഉളിക്കൽ: ഇന്നലെ വൈകുന്നേരമുണ്ടായ ഇടിമിന്നലേറ്റ് വീടിന് കേടുപാടുകൾ സംഭവിച്ചു. പുത്തൻപുരക്കൽ ജോസഫിന്റെ ഉടമസ്ഥതയിലുള്ളതും ഉളിക്കൽ കദുവാപറന്പിലെ ലക്ഷ്മി വിലാസത്തിൽ ദിലീപ് വാടകയക്ക് താമസിച്ചു വരുന്നതുമായ വീടിനാണ് കേട്പാടുകൾ സംഭവിച്ചത്. മിന്നലേറ്റ് ഭിത്തിയിൽ വിള്ളൽ വീഴുകയും വൈദ്യുതി മീറ്ററും വയറിംഗും ഇലക്ട്രിക്, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നശിക്കുകയും ചെയ്തു. വീടിന്റെ കട്ടള തകർന്ന് വീണ് ദീലീപിന്റെ ഭാര്യയ്ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനു സമീപത്തെ തെങ്ങിനായിരുന്നു ആദ്യം മിന്നലേറ്റത്. റവന്യു അധകൃതർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.