പഴയങ്ങാടി: തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയ ആളെ കൊണ്ട് തന്നെ പഞ്ചായത്തധികൃതർ മാലിന്യം തിരിച്ചെടുപ്പിച്ചു. തുടർന്ന് പോലീസിനെ കൊണ്ട് കേസെടുപ്പിച്ചു. ചെറുകുന്ന് പഞ്ചായത്തിലെ പൂങ്കാവ് റോഡിൽ പഴയ പഞ്ചായത്ത് ഓഫീസിനു സമീപത്തെ തോട്ടിലാണ് മാലിന്യം തള്ളിയത്.
മാലിന്യം തള്ളിയത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ചെറുകുന്ന് പഞ്ചായത്ത് അധികൃതർ നടത്തിയ കണ്ണപുരം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാപ്പിനിശേരി ഇന്തോട് സ്വദേശി തിലകന്റെ ഉടമസ്ഥതയിലുള്ള ടാങ്കറിലാണ് മാലിന്യം കൊണ്ടു വന്ന് തള്ളിയതെന്ന് കണ്ടെത്തി.
തുടർന്ന് വാഹന ഉടമയെ വിളിച്ചു തിരിച്ചെടുപ്പിക്കുകയം കേസെടുക്കുയുമായിരുന്നു. കഴിഞ്ഞ ദിവസം അർധരാത്രിയായിരുന്നു ജനവാസ കേന്ദ്രത്തിലെ തോട്ടിൽ മാലിന്യം തള്ളിയത്. പോലിസിന്റെ നിയമനടപടിക്കു പുറമെ പഞ്ചായത്ത് പിഴയും ചുമത്തുമെന്ന് പ്രസിഡന്റ് ടി.നിഷ പറഞ്ഞു.