പാമ്പാടി: വെള്ളൂര്‍ ഏഴാംമൈല്‍ ജംഗ്ഷനുസമീപം ഇഞ്ചക്കാട്ട് കൃപനിവാസില് ഷിബി ജോണ്‍സിന്റെ വീടു മുറ്റത്ത് മുന്തിരി കൃഷിയാണ് വെള്ളൂരിലെ പുതിയ കൃഷിവിശേഷം.
ഷിബി ജോണ്‍സ് കുടുംബവും മൂന്നു വര്‍ഷം മുന്‍പ് കടുത്തുരുത്തി മാഗോമെഡോസ് സന്ദര്‍ശിച്ച സമയത്ത് അവിടെനിന്നു വാങ്ങിയ മുന്തിരിത്തൈകള്‍ വീട്ടുമുറ്റത്തെ നടുകയും മുന്തിരി പടര്‍ന്നു പന്തലിക്കുകയും ചെയ്തു. ഇതില്‍ കായ്കള്‍ പിടിക്കാതെ വന്നപ്പോള്‍ മുന്തിരി ക്കൃഷിയുമായി ബന്ധപ്പെട്ട മേഖലയിലുള്ളവരുടെ ഉപദേശപ്രകാരം ശാസ്ത്രീയരീതികള്‍ അവലംബിച്ചു മുന്പോട്ട് പോയപ്പോള്‍ കഴിഞ്ഞ ഡിസംബറില്‍ മുന്തിരി വള്ളികളില്‍ മുഴുവന്‍ കായ്കള്‍ വരുകയും കഴിഞ്ഞ ആഴ്ചയില്‍ പാകമായത് വിളവെടുക്കുകയും ചെയ്തു.