+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ള്‍​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണം: ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍

തിരുവനന്തപുരം: ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ള്‍​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. മ​ഴ​ക്കാ​ല​ത്ത് ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളാ​യ വ​യ​റി​ള​ക്ക​രോ​ഗ​ങ്ങ​ള്‍, ടൈ​ഫോ​
ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ള്‍​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണം: ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍
തിരുവനന്തപുരം: ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ള്‍​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.
മ​ഴ​ക്കാ​ല​ത്ത് ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളാ​യ വ​യ​റി​ള​ക്ക​രോ​ഗ​ങ്ങ​ള്‍, ടൈ​ഫോ​യ്ഡ്, മ​ഞ്ഞ​പ്പി​ത്തം എ, ​സി തു​ട​ങ്ങി​യ​വ പ​ട​രാ​ന്‍ സാ​ദ്ധ്യ​ത കൂ​ടു​ത​ലാ​ണ്. തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കു​ക. വെ​ള്ള​വും ആ​ഹാ​ര​സാ​ധ​ന​ങ്ങ​ളും എ​പ്പോ​ഴും അ​ട​ച്ചു സൂ​ക്ഷി​ക്കു​ക. കി​ണ​റി​ലെ ജ​ലം മ​ലി​ന​മാ​കാ​തെ സൂ​ക്ഷി​ക്കു​ക. കി​ണ​റി​ന് ചു​റ്റു​മ​തി​ല്‍ കെ​ട്ടു​ക. ര​ണ്ടാ​ഴ്ച്ച​യി​ലൊ​രി​ക്ക​ല്‍ കി​ണ​ര്‍ വെ​ള്ളം ക്ലോ​റി​നേ​റ്റ് ചെ​യ്യു​ക. ചെ​റു​തും വ​ലു​തു​മാ​യ കു​ടി​വെ​ള്ള പ​മ്പിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ക്ലോ​റി​നേ​ഷ​നും ശു​ദ്ധീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ക. പു​റ​ത്തുപോ​കു​മ്പോ​ള്‍ തി​ള​പ്പി​ച്ചാ​റി​യ ജ​ലം കൈ​യി​ല്‍ ക​രു​തു​ക. വ​ഴി​യോ​ര ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും തു​റ​ന്നു വ​ച്ചി​രി​ക്കു​ന്ന​തും വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ത​യ്യാ​റാ​ക്കി​യ​തു​മാ​യ ഭ​ക്ഷ​ണ പാ​നീ​യ​ങ്ങ​ള്‍ ക​ഴി​ക്ക​രു​ത്. പ​ഴ​കി​യ​തും മ​ലി​ന​മാ​യ​തു​മാ​യ ആ​ഹാ​രം ഒ​ഴി​വാ​ക്കു​ക. പ​ഴ​വ​ര്‍​ഗങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ശു​ദ്ധ​ജ​ല​ത്തി​ല്‍ ക​ഴു​കി​യ​തി​ന് ശേ​ഷം മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. ആ​ഹാ​രം പാ​കം ചെ​യ്യു​ന്ന​തി​ന് മു​മ്പും ആ​ഹാ​രം ക​ഴി​ക്കു​ന്ന​തി​ന് മു​മ്പും ക​ഴി​ച്ച​തി​ന് ശേ​ഷ​വും കൈ​ക​ള്‍ സോ​പ്പു​പ​യോ​ഗി​ച്ച് ക​ഴു​കു​ക. കൈ​യി​ലെ ന​ഖം വെ​ട്ടി വൃ​ത്തി​യാ​ക്കി സൂ​ക്ഷി​ക്കു​ക. കു​ഞ്ഞു​ങ്ങ​ളു​ടെ ന​ഖം വെ​ട്ടി കൊ​ടു​ക്കു​ക. മ​ല​വി​സ​ര്‍​ജ​ന​ത്തി​ന് ശേ​ഷം കൈ ​സോ​പ്പു​പ​യോ​ഗി​ച്ച് ക​ഴു​കു​ക. തു​റ​സാ​യ സ്ഥ​ല​ത്ത് മ​ല​മൂ​ത്ര​വി​സ​ര്‍​ജ്ജ​നം ന​ട​ത്ത​രു​ത്. വീ​ടും പ​രി​സ​ര​പ്ര​ദേ​ശ​വും ശു​ചി​യാ​യി സൂ​ക്ഷി​ക്കു​ക. ആ​ഹാ​രാ​വ​ശി​ഷ്ട​ങ്ങ​ളും ച​പ്പു​ച​വ​റു​ക​ളും ശ​രി​യാ​യ രീ​തി​യി​ല്‍ നി​ര്‍​മാ​ര്‍​ജനം ചെ​യ്യു​ക. പൊ​തു ടാ​പ്പു​ക​ളു​ടെ​യും കി​ണ​റു​ക​ളു​ടെ​യും പ​രി​സ​രം വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​ന​മാ​യാ​ല്‍ ഉ​ട​ന്‍ ത​ന്നെ ചി​കി​ത്സ തേ​ട​ണ​മെ​ന്നും സ്വ​യം​ചി​കി​ത്സ പാ​ടി​ല്ലെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.