കടുത്തുരുത്തി: ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷനിലെ അംഗങ്ങള്‍ക്കായി ഏകദിനധ്യാനം നടത്തും. കടുത്തുരുത്തി സെന്റ് മേരീസ് വലിയപള്ളി പാരിഷ് ഹാളില്‍ വെള്ളിയാഴ്ച രാവിലെ 9.30 ന് ധ്യാനത്തിനോടനബന്ധിച്ചുള്ള രജിസ്ട്രേഷന് ആരംഭിക്കും. തുടര്‍ന്ന് 10ന് ആര്‍ച്ച് ബിഷപ് മാര്‍. മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബലി. കടുത്തുരുത്തി ഫൊറോന വികാരി ഫാ. ഏബ്രാഹം പറമ്പേട്ട് സന്ദേശം നല്‍കും. തുടര്‍ന്ന് കിഡ്നി ഫൗണ്ടേഷന് ചെയര്മാന് ഫാ. ഡേവിസ് ചിറമേല്‍ വചനചിന്തകള്‍ പങ്കുവയ്ക്കും. ഉച്ചകഴിഞ്ഞ് നടക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്കും പ്രദക്ഷിണത്തിനും തൂവാനിസ ധ്യാനകേന്ദ്രത്തിലെ ഫാ. റെജി മുട്ടത്തില്‍, ഫാ. സില്‍ജോ ആവണിക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കും. വികാരി ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് സമാപനസന്ദേശം
നല്‍കും.
നല്‍കും.