കല്ലറ: സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്ലറ പഞ്ചായത്തിന്റെ ഒപ്പമുണ്ട് ഉറപ്പാണ് പദ്ധതിയുടെ ഭാഗമായി സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. സെന്ററിന്റെ ഉദ്ഘാടനം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍ നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ഷൈനി ബൈജു, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി.കെ. ശശികുമാര്‍, പഞ്ചായത്തംഗങ്ങള്‍, ജീവനക്കാര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് അഞ്ജു പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലാദ്യമായി കല്ലറ പഞ്ചായത്തിലാണ് സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍, സര്‍വകലാശാലകള്‍, ഭരണഘടന സ്ഥാപനങ്ങള്‍ എന്നിവ മുഖേന എല്ലാ സേവനങ്ങളുടെയും വിവരങ്ങള്‍ സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റർ വഴി ലഭിക്കും.