+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശു​ചീ​ക​ര​ണ​ത്തി​ന് ഇ​റ​ങ്ങും കാ​ൽ​ല​ക്ഷം പേ​ർ

കോ​ന്നി: നി​യോ​ജ​ക മ​ണ്ഡ​ലം പ​രി​ധി​യി​ല്‍ ഡെ​ങ്കി​പ്പ​നി വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കാ​ന്‍ തീ​രു​മാ​നം. ഇ​ന്നു നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും വി​വി​ധ
ശു​ചീ​ക​ര​ണ​ത്തി​ന് ഇ​റ​ങ്ങും കാ​ൽ​ല​ക്ഷം പേ​ർ
കോ​ന്നി: നി​യോ​ജ​ക മ​ണ്ഡ​ലം പ​രി​ധി​യി​ല്‍ ഡെ​ങ്കി​പ്പ​നി വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കാ​ന്‍ തീ​രു​മാ​നം. ഇ​ന്നു നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചു യോ​ഗം ചേ​രും. യോ​ഗ​ത്തി​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍, സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​ര്‍, എ​ന്‍​സി​സി, എ​ന്‍​എ​സ്എ​സ്, എ​സ്പി​സി, സ്‌​കൂ​ള്‍ പി​ടി​എ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.
നാ​ളെ​യും ഏ​ഴി​നും മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും യോ​ഗം ചേ​രും.
എ​ട്ടി​നു രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലു​മാ​യി കാ​ല്‍​ല​ക്ഷം പേ​രെ പ​ങ്കെ​ടു​പ്പി​ച്ചു പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​വും ശു​ചീ​ക​ര​ണ​വും ഉ​റ​വി​ട മാ​ലി​ന്യ സം​സ്‌​ക​ര​ണ സം​ഘ​ടി​പ്പി​ക്കും. ഡെ​ങ്കി പ​ര​ത്തു​ന്ന ഈ​ഡി​സ് കൊ​തു​കു​ക​ള്‍ പെ​രു​കു​ന്ന​തു ത​ട​യു​ക​യാ​ണ് പ്ര​ധാ​ന പ്ര​തി​രോ​ധം.
173 ഡെ​ങ്കി​പ്പ​നി കേ​സു​ക​ള്‍
ക​ഴി​ഞ്ഞ മാ​സം ജി​ല്ല​യി​ല്‍ ഡെ​ങ്കി​പ്പ​നി വ്യാ​പ​ക​മാ​യി ക​ണ്ടെ​ത്തി​യെ​ങ്കി​ലും കോ​ന്നി​യി​ലാ​ണ് ഇ​തു കൂ​ടു​ത​ലാ​യി സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​ത്.
37 പേ​രി​ല്‍ ഇ​ക്കാ​ല​യ​ള​വി​ല്‍ ഡെ​ങ്കി സ്ഥി​രീ​ക​രി​ച്ചു. കൂ​ടാ​തെ 136 പേ​രി​ല്‍ സം​ശ​യാ​സ്പ​ദ രോ​ഗ സാ​ഹ​ച​ര്യ​മു​ണ്ട്.
സീ​ത​ത്തോ​ട്, അ​രു​വാ​പ്പു​ലം, ത​ണ്ണി​ത്തോ​ട് തു​ട​ങ്ങി​യ തോ​ട്ടം മേ​ഖ​ല​ക​ളി​ലാ​ണ് രോ​ഗ​ബാ​ധ കൂ​ടു​ത​ൽ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
സീ​ത​ത്തോ​ട് - 41 ചി​റ്റാ​ര്‍ - 4, ത​ണ്ണി​ത്തോ​ട് - 20, മ​ല​യാ​ല​പ്പു​ഴ 6, മൈ​ല​പ്ര - 1, കോ​ന്നി - 4, അ​രു​വാ​പ്പു​ലം - 37, പ്ര​മാ​ടം -13, ക​ല​ഞ്ഞൂ​ര്‍- 4, ഏ​നാ​ദി​മം​ഗ​ലം -4 എ​ന്നി​ങ്ങ​നെ​യാ​ണ് ഡെ​ങ്കി കേ​സു​ക​ള്‍.

അ​വ​ലോ​ക​ന യോ​ഗം
ഡെ​ങ്കി വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്നു.
യോ​ഗ​ത്തി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ രാ​ജ​ഗോ​പാ​ല​ന്‍ നാ​യ​ര്‍, ടി.​വി. പു​ഷ്പ​വ​ല്ലി, എ​ന്‍ ന​വ​നീ​ത്, പ്രീ​ജ പി. ​നാ​യ​ര്‍, ഷാ​ജി കെ. ​സാ​മു​വ​ല്‍, ര​ജ​നി ജോ​ഷി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ര​വി​ക​ല എ​ബി, മ​ണി​യ​മ്മ രാ​മ​ച​ന്ദ്ര​ന്‍, ഉ​ദ​യ ര​ശ്മി, കോ​ന്നി ത​ഹ​സി​ല്‍​ദാ​ര്‍ മ​ഞ്ജു​ഷ, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​ന​ന്ദി​നി, എ​ഡി​പി അ​ല​ക്‌​സ, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.