കൂട്ടിക്കൽ: ലോക പരിസ്ഥിതി ദിനത്തിൽ തങ്ങൾ സേവനം അനുഷ്ഠിക്കുന്ന വില്ലേജ് ഓഫീസും പരിസരവും പരിസ്ഥിതി സൗഹൃദമാക്കി മാറ്റി പ്രകൃതി സ്നേഹത്തിന്റെ ഉത്തമ മാതൃകയാവുകയാണ് കൂട്ടിക്കൽ വില്ലേജ് ഓഫീസർ എ.എസ്. മുഹമ്മദും സഹപ്രവർത്തകരും.
നാലു മാസം മാത്രമേ ആയുള്ളൂ ആധുനിക നിലവാരത്തിലുള്ള കൂട്ടിക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം പണിപൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചിട്ട്. എന്നാൽ പ്രകൃതിയുമായി ഇണങ്ങിച്ചേരത്തക്കവിധം വില്ലേജ് ഓഫീസിന്റെ മുറ്റത്ത് മാവ്, പേര, റമ്പുട്ടാൻ, ഓമയ്ക്ക തുടങ്ങിയ മരങ്ങളും ചെമ്പരത്തി, മുല്ല, ജമന്തി അടക്കമുള്ള നിരവധി ചെടികളും കൊണ്ട് മനോഹരമാക്കിയിരിക്കുകയാണ് ഇവിടത്തെ ജീവനക്കാർ. ഇതോടൊപ്പം വില്ലേജ് ഓഫീസിന്റെ മുൻവശത്ത് ഇലച്ചെടികളും പൂച്ചെടികളും വച്ചുപിടിപ്പിച്ച് ആരെയും ആകർഷിക്കുന്ന രീതിയിൽ മനോഹരിത തീർത്തിരിക്കുകയാണ് ജീവനക്കാർ.
വില്ലേജ് ഓഫീസർ എ.എസ്. മുഹമ്മദിന്റെയും സഹപ്രവർത്തകരായ ടി.ഇ. സാജിത്ത്, പി.ആർ. റാണി, കെ.എം. അബൂബക്കർ, കെ.എം. ഷാനിത, എം.പി. വാസന്തി എന്നിവരുടെയും നേതൃത്വത്തിലാണ് ചെടികൾ നട്ടുപിടിപ്പിച്ചതും പരിപാലനം നടത്തുന്നതും.
മനുഷ്യനെ സ്നേഹിക്കുന്നതോടൊപ്പം തന്നെ പ്രകൃതിയെയും സ്നേഹിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും വില്ലേജ് ഓഫീസിലെത്തുന്ന സാധാരണ ജനങ്ങൾക്ക് ചെടികളും പൂക്കളും നൽകുന്ന പോസിറ്റീവ് എനർജി വലുതാണെന്നും വില്ലേജ് ഓഫീസർ മുഹമ്മദ് പറയുന്നു. ഈ ഉദ്യമം ആരംഭിച്ചതിന് പിന്നാലെ വില്ലേജ് ഓഫീസിലെത്തുന്ന പല ആളുകളും താങ്കൾക്ക് നല്ല ചെടികൾ കൊണ്ട് നൽകാറുണ്ടെന്നും ഇവർ പറയുന്നു. ലോക പരിസ്ഥിതി ദിനത്തിൽ മനുഷ്യരോടെപ്പം തന്നെ പ്രകൃതിയെയും സ്നേഹിക്കുന്ന ഈ ജീവനക്കാർ നല്ല മാതൃകയാണ് സമൂഹത്തിനു കാഴ്ചവയ്ക്കുന്നത്.