ഭരണങ്ങാനം: ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന ഹൈവേയിലെ പാലാ- ഈരാറ്റുപേട്ട റോഡ് സൈഡില്‍ മിക്ക സ്ഥലങ്ങളിലും കാട് വളരുന്നു. ഇതുമൂലം കാല്‍നട യാത്രക്കാരാണ് ബുദ്ധിമുട്ടിലാകുന്നത്. വാഹനങ്ങള്‍ ചീറിപ്പാഞ്ഞു വരുമ്പോള്‍ റോഡരികിലെ പള്ളക്കാടുകളിലേക്ക് ഇറങ്ങി അപകടത്തില്‍പ്പെടാതെ സുരക്ഷിതത്വം നോക്കേണ്ട ഗതികേടിലാണ് കാല്‍നടയാത്രക്കാര്‍. ഇഴജന്തുക്കളും പള്ളക്കാട്ടിലെ കുഴികളും കല്ലുകളും യാത്രക്കാര്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്.
റോഡ്് സൈഡിലെ മിക്ക ഭൂവുടമകളും കാടുവെട്ടിത്തെളിക്കാന്‍ ഉത്സാഹം കാണിക്കുന്നില്ല. അതാത് പ്രദേശത്തെ പ്രാദേശിക ഭരണസംവിധാനം ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
റോഡ്് സൈഡിലെ മിക്ക ഭൂവുടമകളും കാടുവെട്ടിത്തെളിക്കാന്‍ ഉത്സാഹം കാണിക്കുന്നില്ല. അതാത് പ്രദേശത്തെ പ്രാദേശിക ഭരണസംവിധാനം ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.