എരുമേലി: സംസ്ഥാനത്ത് കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ഇന്നു വൈകുന്നേരം മുഖ്യമന്ത്രി നിർവഹിക്കുമ്പോൾ പൂഞ്ഞാർ മണ്ഡലത്തിലെ ഇരുനൂറിലധികം സർക്കാർ ഓഫീസുകൾ പദ്ധതിയുടെ പരിധിയിലാകും. പദ്ധതിയുടെ പൂഞ്ഞാർ നിയോജകമണ്ഡലംതല ഉദ്ഘാടനം ഇന്ന് പൂഞ്ഞാർ ഗവൺമെന്റ് എൽപി സ്കൂളിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിക്കും.
ഉദ്ഘാടനത്തിന്റെ ഭാഗമായി മണ്ഡലത്തിലെ കൂവപ്പള്ളി വില്ലേജ് ഓഫീസിൽ ബന്ധപ്പെട്ട് മുഖ്യമന്ത്രി കെ-ഫോൺ പദ്ധതിയിലൂടെ ആശയവിനിമയം നടത്തും. ഉദ്ഘാടനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ നാല് സർക്കാർ സ്ഥാപനങ്ങളുമായാണ് ബന്ധപ്പെട്ട് മുഖ്യമന്ത്രി ആശയവിനിമയം നടത്തുക. ഇതിൽ ഒന്ന് പൂഞ്ഞാർ മണ്ഡലത്തിലെ കൂവപ്പള്ളി വില്ലേജ് ഓഫീസ് ആണെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു.
വൈദ്യുതി, ഐടി വകുപ്പുകൾവഴി സർക്കാർ നടപ്പിലാക്കുന്ന ഡിജിറ്റൽ പദ്ധതിയാണ് കെ-ഫോൺ പദ്ധതി. സാധാരണക്കാരുടെ ഉൾപ്പടെ ഇന്റർനെറ്റ് ആവശ്യങ്ങൾ നിറവേറ്റാനും സൗജന്യമായും സൗജന്യ നിരക്കിലും ലഭ്യമാക്കുക എന്ന ഉദ്ദേശമാണ് ലക്ഷ്യം.