+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വകാര്യ സ്‌കൂൾ ബസ് നിർത്തലാക്കി; കേജ്‌രിവാളിനു ഡിഎംഎയുടെ നിവേദനം

ന്യൂഡൽഹി: ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ ബസുകൾ സ്വകാര്യ സ്‌കൂളുകളിലെ വിദ്യാർഥികളുടെ യാത്രാ സൗകര്യത്തിനു നൽകിയിരുന്നത് നിർത്തലാക്കിയ സർക്കാർ നടപടിക്കെതിരെ ഡൽഹി മലയാളി അസോസിയേഷൻ, മുഖ്യമന്ത്രി അരവി
സ്വകാര്യ സ്‌കൂൾ ബസ് നിർത്തലാക്കി; കേജ്‌രിവാളിനു ഡിഎംഎയുടെ നിവേദനം
ന്യൂഡൽഹി: ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ ബസുകൾ സ്വകാര്യ സ്‌കൂളുകളിലെ വിദ്യാർഥികളുടെ യാത്രാ സൗകര്യത്തിനു നൽകിയിരുന്നത് നിർത്തലാക്കിയ സർക്കാർ നടപടിക്കെതിരെ ഡൽഹി മലയാളി അസോസിയേഷൻ, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു നിവേദനം നൽകി.

വിദ്യാഭ്യാസത്തിനും സാധുജന ക്ഷേമത്തിനുമായി അഹോരാത്രം പ്രയത്‌നിക്കുന്ന സർക്കാരിന്‍റെ സ്‌കൂൾ ബസ് നിർത്തലാക്കിയ നടപടി വെല്ലുവിളി നിറഞ്ഞതാണെന്നും ഭൂരിപക്ഷം മാതാപിതാക്കളും ബസ് നിർത്തലാക്കിയതോടെ ദുരിതത്തിലാണെന്നും തങ്ങളുടെ കുട്ടികളെ സ്‌കൂളുകളിലേക്ക് അയയ്ക്കാൻ മറ്റു മാർഗങ്ങളൊന്നുമില്ല. അതിനാൽ നടപടി പുനഃപരിശോദിക്കണമെന്ന് ഡിഎംഎ പ്രസിഡന്‍റ് കെ രഘുനാഥും ജനറൽ സെക്രട്ടറി ടോണി കെ.ജെ.യും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

പി.എൻ. ഷാജി