പാലക്കാട്: സുപ്രീം കോടതി ജഡ്ജി കെ.വി. വിശ്വനാഥന് ജന്മനാട്ടിൽ ഉജ്വല സ്വീകരണം. ചുമതല ഏറ്റെടുത്തതിന് ശേഷം ജന്മനാടായ കൽപാത്തിയിലെത്തിയ സുപ്രീം കോടതി ജഡ്ജി കെ.വി. വിശ്വനാഥനെ പൂർണകുംഭത്തോടെയാണ് അഗ്രഹാരവാസികൾ വരവേറ്റത്. കൽപാത്തി ക്ഷേത്രത്തിലും ജഡ്ജി ദർശനം നടത്തി. എല്ലാവർഷവും കൽപാത്തിയിൽ വരാറുണ്ടെന്നും ഉത്തരവാദിത്വമുള്ള ചുമതലയിലേക്ക് കടക്കുന്പോൾ അനുഗ്രഹം തേടിയാണ് ഇത്തവണ വന്നതെന്നും കെ.വി. വിശ്വനാഥൻ പറഞ്ഞു. കൽപാത്തി സന്ദർശനത്തിന് ശേഷം പാലക്കാട് ജില്ലാ കോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച സ്വീകരണപരിപാടിയിലും അദ്ദേഹം പങ്കെടുത്തു.