കോയന്പത്തൂർ : ജില്ലയിലെ സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകൾ വേനലവധിക്ക് ശേഷം ഏഴിന് തുറക്കുന്നതിനാൾ കുട്ടികൾക്കായി വിവിധ പഠനസാമഗ്രികൾ വാങ്ങാൻ തിരക്ക്. കുട്ടികൾക്ക് നോട്ട്ബുക്ക്, പേന, പെൻസിൽ, യൂണിഫോം എന്നിവ വാങ്ങാൻ രക്ഷിതാക്കൾ കടകൾ കയറി ഇറങ്ങുകയാണ്. യൂണിഫോം, ബാഗ് തുടങ്ങിയവയ്ക്ക് പൊള്ളുന്ന വിലയാണ് വിപണിയിലെന്ന് രക്ഷിതാക്കൾ പറയുന്നു.