ചാമംപതാൽ: കുളവിയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു. ചാമംപതാൽ മൈലാടുപാറ തെങ്ങനാമണ്ണിൽ ശശിധരന്റെ ഭാര്യ എ.ആർ. ഇന്ദിര (69) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെ വീടിന് സമീപത്തെ റബർ തോട്ടത്തിലാണ് മനകുളവിയുടെ കുത്തേറ്റത്. സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. തുടർന്ന് രാത്രി പത്തോടെ മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം ഇന്ന് 2.30ന് വീട്ടുവളപ്പിൽ.