കോട്ടയം: വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം നാളെ രാവിലെ ഒന്പതിന് കോട്ടയം ബേക്കർ സ്കൂളിൽ നടക്കും. വൃക്ഷ തൈ നടീൽ സിഎസ്ഐ മധ്യകേരള ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
ഏറ്റുമാനൂർ: എസ്എംഎസ്എം പബ്ലിക് ലൈബ്രറി ശ്രീമൂലം നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ വിതരണവും നടീലും നാളെ നടക്കും. രാവിലെ 11ന് ഏറ്റുമാനൂർ ഗവൺമെന്റ് ടിടിഐ അങ്കണത്തിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ് അധ്യക്ഷത വഹിക്കും.
കോട്ടയം കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് അഡ്വ. ജി. ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തും. നിലത്തെഴുത്ത് കളരി ആശാനായി 50വർഷം പിന്നിട്ട ലൈബ്രറി അംഗം പി.ജി. കൃഷ്ണൻകുട്ടി നായർ, സാമൂഹ്യ, സാംസ്കാരിക രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ച എ.ജി. ഗോപി, കാർഷിക സാംസ്കാരിക രംഗത്ത് മികച്ച പ്രവർത്തനം നടത്തിയ എം.ഡി. ജോൺ മുണ്ടയ്ക്കൽ എന്നിവരെ ചടങ്ങിൽ ആദരിക്കും.
ഗവൺമെന്റ് ടിടിഐ അങ്കണത്തിൽ വൃക്ഷത്തൈകൾ നടുകയും വിദ്യാഥികൾക്കും പൊതുജനങ്ങൾക്കും സൗജന്യമായി വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്യുമെന്ന് ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ്, സെക്രട്ടറി അഡ്വ.പി. രാജീവ്, ജിത്തു വി. വിജയൻ എന്നിവർ പറഞ്ഞു.