ചങ്ങനാശേരി: മതബോധന ശുശ്രൂഷ മഹത്തായ പ്രേഷിത ദൗത്യമാണെന്നും മതാധ്യാപകര്‍ ചെയ്യുന്ന സേവനം നിസ്തുലമാണെന്നും ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപത സന്ദേശനിലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മതാധ്യാപക നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്. മക്കളുടെ വിശ്വാസ പരിശീലനത്തില്‍ മാതാപിതാക്കളുടെ പങ്ക് വലുതാണെന്ന് ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു. സിആര്‍ടി സമിതിയില്‍ സേവനം പൂര്‍ത്തിയാക്കുന്നവരെ മാര്‍ പെരുന്തോട്ടം ആദരിച്ചു.
അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ സന്ദേശം നല്കി. ഡയറക്ടര്‍ റവ.ഡോ. ആന്‍ഡ്രൂസ് പാണംപറമ്പില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോസഫ് ഈറ്റോലില്‍, മതബോധന സെക്രട്ടറി ബേര്‍ണി ജോണ്‍ കുഴിയടിയില്‍, എസിസി കണ്‍വീനര്‍ ബിനു ടോം ജോസഫ്, സെക്രട്ടറി ബിന്ദു തട്ടാരടിയില്‍, സിആര്‍ടി അംഗം ബോബി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സിഎല്‍ടി കോഴ്സ് പാസായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. എസിസി, സിആര്‍ടി, സണ്ഡേസ്കൂളുകളിലെ പ്രഥമാധ്യാപകര്‍, സ്റ്റാഫ് സെക്രട്ടറിമാർ, ഫൊറോനാ ഓര്‍ഗനൈസര്‍മാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.