ചങ്ങനാശേരി: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നാളെ രാവിലെ 11ന് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഹരിതസഭ സംഘടിപ്പിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സന്ധ്യാ മനോജ് ഉദ്ഘാടനം ചെയ്യും.
ഉറവിടത്തില്‍ത്തന്നെ മാലിന്യ സംസ്കരണം നടത്തുന്നതിനും അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മസേനയ്ക്ക് കൈമാറുന്നതിനും വലിച്ചെറിയുന്നതിനെതിരേ ജാഗ്രത പുലര്‍ത്തുന്നതിന് പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുകയുമാണ് ഹരിതസഭകൊണ്ട് ഉദ്ദേശിക്കുന്നത്.
നാളിതുവരെ തുടര്‍ന്നുവരുന്ന ശുചീകരണ പ്രവൃത്തികള്‍ അവലോകനം ചെയ്യും. ചങ്ങനാശേരിയെ മാലിന്യ മുക്ത നഗരമാക്കുന്നതിന് പൊതുജനങ്ങളുടെ അഭിപ്രായങ്ങളും ഇടപെടലുകളും ഉറപ്പാക്കുകയും ജനകീയ ഓഡിറ്റ് നടത്തുകയും ചെയ്യും.
റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍, വായനശാലാ പ്രതിനിധികള്‍, യുവജന സംഘടനാ പ്രതിനിധികള്‍, ശാസ്ത്ര-സാംസ്കാരിക സംഘടനാ പ്രതിനിധികള്‍, തൊഴിലാളി സര്‍വീസ് സംഘടനാ പ്രതിനിധികള്‍, എന്‍എസ്എസ് യൂണിറ്റ് ചുമതലയുള്ള അധ്യാപകര്‍, വിദ്യാര്‍ഥി പ്രതിനിധികള്‍, ഘടക സ്ഥാപന മേധാവികള്‍, വനിതാ സംഘടനാ പ്രതിനിധികള്‍, പെന്‍ഷനേഴ്സ് യൂണിയന് പ്രതിനിധികള്‍, സീനിയര്‍ സിറ്റിസണ്‍ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും.
ചങ്ങനാശേരി: വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് ഹരിതസഭ നാളെ രണ്ടിന് സര്‍ഗക്ഷേത്ര ഓഡിറ്റോറിയത്തില്‍ ചേരുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.