ചിങ്ങവനം: നാട്ടകത്തെ ജനങ്ങള്‍ കുടിവെള്ളത്തിനായി കെഞ്ചിയിട്ടും അധികൃതര്‍ കനിയുന്നില്ലെന്ന പരാതിയുമായി നാട്ടുകാര്‍. എംസി റോഡ് വികസനത്തിന്റെ ഭാഗമായാണ് നാട്ടകത്തേക്കുള്ള കുടിവെള്ള വിതരണം നിലച്ചത്. പകരം പദ്ധതി കൊണ്ടുവന്നിട്ട് ഇപ്പോള്‍ പാതിവഴിയിൽ നിലച്ചിരിക്കുകയാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
2018ല്‍ നിര്‍മാണം ആരംഭിച്ച നാട്ടകം കുടിവെള്ള പദ്ധതിയാണ് 11.50 കോടി രൂപ ചെലവഴിച്ച ശേഷം ഉപേക്ഷിച്ച നിലയില്‍ കിടക്കുന്നത്. ഇത് പൂര്‍ത്തിയാക്കാന്‍ ഏക തടസമായി ബന്ധപ്പെട്ടവര്‍ പറയുന്നത്, ദേശീയ പാത അധികൃതര്‍ കെകെ റോഡിലും, എംസി റോഡിലും പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ അനുവാദം നല്‍കാത്തതാണെന്നാണ്.
ഒരു വര്‍ഷത്തിലേറെയായി ഈ പദ്ധതി പൂര്‍ത്തികരണത്തിനായി, ജലവിഭവ മന്ത്രി, എംഎല്‍എ, എംപി, ജില്ലാ കളക്ടര്‍ എന്നിവരെ നേരില്‍ക്കണ്ട് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നെങ്കിലും അനുകൂല നിലപാട് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. കലുങ്ക് നിര്‍മാണത്തിനായി പലയിടത്തും ആഴ്ചകളോളം റോഡ് വെട്ടി പൊളിച്ചിടുന്നുണ്ടെങ്കിലും 1200ല്‍ അധികം വീടുകളിലേക്ക് ശുദ്ധജലം നല്കാന് വേണ്ട പദ്ധതി പൂര്‍ത്തികരിക്കാന്‍ മാത്രം അനുവാദം ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
അനുവാദം ലഭിച്ചാല്‍ ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള പണികളെ ബാക്കിയുള്ളൂവെന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. അടിയന്തരമായി നാട്ടകത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍, പാതിവഴിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന പദ്ധതി പൂര്‍ത്തീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.