വൈക്കം: വൈക്കം ഫയർസ്റ്റേഷനു പുതിയതായി സ്കൂബ വാൻ അനുവദിച്ചു. സ്കൂബ വാനിന്റെ ഫ്ളാഗ് ഓഫ് സി.കെ. ആശ എംഎൽഎ നിർവഹിച്ചു. നാലു പേർക്ക് ചെറിയ വഴികളിലൂടെ പോലും സഞ്ചരിക്കുവാൻ സാധിക്കുന്ന സ്കൂബ വാനിന്റെ മുകളിൽ ഒരു റബ്ബർ ഡിങ്കി ബോട്ട് ഘടിപ്പിച്ചിട്ടുണ്ട്.
വാഹനത്തിൽ വെള്ളത്തിൽ മുങ്ങി രക്ഷാപ്രവർത്തനം നടത്താൻ സാധിക്കുന്ന സ്കൂബ സെറ്റുകൾ, ഓക്സിജൻ സിലിണ്ടറുകൾ, ലൈഫ് ബോയ്, ലൈഫ് ജാക്കറ്റ്, ഫസ്റ്റ് എയ്ഡ്, എന്നിവയുമുണ്ട്. വൈക്കത്തെ ഉൾപ്രദേശങ്ങളിലെ വീതി കുറഞ്ഞ വഴികളിൽ ഫയർഫോഴ്സിന്റെ വാഹനം കടന്നുചെല്ലാത്തതിനെത്തുടർന്ന് രക്ഷാപ്രവർത്തനം വൈകിയ സംഭവങ്ങളുണ്ടായിട്ടുണ്ട്.
സ്കൂബ വാൻ ലഭിച്ചതോടെ ജലാശയങ്ങൾ നിറഞ്ഞ വൈക്കത്തു ഫയർഫോഴ്സിന്റെ പ്രവർത്തനം കൂടുതൽ ശക്തമാകും. രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താൻ സ്കൂബവാൻ ഏറെ പ്രയോജനകരകരമാകുമെന്ന് സി.കെ. ആശ എംഎൽഎ പറഞ്ഞു.