കടുത്തുരുത്തി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും പഞ്ചായത്തിന്റെയും സാമ്പത്തിക സഹായത്തോടെ നിര്‍വഹണ ഏജന്‍സിയായ കേരള വാട്ടര്‍ അഥോറിട്ടിയുടെയും നിര്‍വഹണ സഹായ ഏജന്‍സിയായ അര്‍ച്ചന വിമന്‍സ് സെന്ററിന്റെയും ആഭിമുഖ്യത്തില്‍ വാട്ടര്‍ ഡിസ്പെന്‍സറുകള്‍ വിതരണം ചെയ്തു. ഞീഴൂര്‍ പഞ്ചായത്തില്‍ ജല്‍ജീവന്‍ മിഷന് പദ്ധതിയുടെ ഭാഗമായി അങ്കണവാടികളിലാണ് വാട്ടര്‍ ഡിസ്പെന്‍സറും വാട്ടര്‍ ബോട്ടിലുകളും വിതരണം ചെയ്തത്. ജല സംരക്ഷണ സന്ദേശങ്ങള്‍ ആലേഖനം ചെയ്ത നെയിംസ്ലിപ്, ടൈം ടേബിള്‍ കാര്‍ഡ് എന്നിവയും വിതരണം ചെയ്തു.
ഞീഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്. സുഷമ വിതരണോദ്ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍ പഞ്ചായത്തംഗം ശ്രീകല ദിലീപ് അധ്യക്ഷത വഹിച്ചു. നിര്‍വഹണ സഹായ ഏജന്‍സി ഡയറക്ടര്‍ മിസ് ത്രേസ്യാമ്മ മാത്യു മുഖ്യപ്രഭാഷണം നടത്തി. മെംബര്‍മാരായ ശ്രീലേഖ മണിലാല്‍, തോമസ് പനയ്ക്കല്‍, ലില്ലിക്കുട്ടി മാത്യു എന്നിവര്‍ പ്രസംഗിച്ചു. ജല്‍ജീവന്‍ മിഷന് ടീം ലീഡര്‍ പി.ജെ. വര്‍ക്കി, കമ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ സജിമോള്‍ ജോസഫ്, ജോയ്സ് മാത്യു, ആഷാ വര്‍ഗീസ്, സൗമ്യാ സജീവന് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.