വൈക്കം: നഗരസഭയിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും വികസന മുരടിപ്പിനുമെതിരേ സിപിഎമ്മിന്റെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. വൈക്കം തെക്കേനട പി. കൃഷ്ണപിള്ള സ്മാരക മന്ദിരത്തിനു മുന്നിൽനിന്നും ആരംഭിച്ച മാർച്ചിൽ നൂറുകണക്കിനാളുകളാണ് അണിനിരന്നത്. മാർച്ച് സിപിഎം ജില്ലാ സെക്രട്ടറി എ.വി. റസൽ ഉദ്ഘാടനം ചെയ്തു.
ലൈഫ് ഭവന പദ്ധതി അട്ടിമറിക്കാതിരിക്കുക, മത്സ്യമാർക്കറ്റിലെ ഐസ് പ്ലാന്റിന്റെ പ്രവർത്തനം ഉടൻ പുനരാരംഭിക്കുക, മാലിന്യ സംസ്കരണം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്. സിപിഎം ടൗൺ സൗത്ത് ലോക്കൽ സെക്രട്ടറി പി. ഹരിദാസ് അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി കെ. അരുണൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.കെ. ഗണേശൻ, പി. ശശിധരൻ, എം. സുജിൻ, രാഗിണി മോഹനൻ, പി.വി. പുഷ്കരൻ, കൗൺസിലർ കവിത രാജേഷ്, സിപിഎം ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറി സി.പി. ജയരാജ്, നഗരസഭാ പ്രതിപക്ഷ നേതാവ് എസ്. ഹരിദാസൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.
ഭരണ സമിതിക്കെതിരേയുള്ള സിപിഎം ആരോപണം അടിസ്ഥാനരഹിതം: കോൺഗ്രസ്
വൈക്കം: യുഡിഎഫ് ഭരിക്കുന്ന വൈക്കം നഗരസഭ ഭരണസമിതിക്കെതിരേ സിപിഎം ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വൈക്കം ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സോണി സണ്ണി പറഞ്ഞു.
രണ്ടരവർഷക്കാലമായി പദ്ധതി നിർവഹണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനവും അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിൽ തുടർച്ചയായി സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി മികച്ച പ്രകടനമാണ് നഗരസഭ ഭരണസമിതി കാഴ്ചവച്ചത്.
യുഡിഎഫ് ഭരണസമിതിയെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്താനുള്ള നീക്കം അപലപനീയമാണെന്നും കുപ്രചരണങ്ങളെ പാർട്ടി ശക്തമായി പ്രതിരോധിക്കുമെന്നും കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡന്റ് സോണി സണ്ണി പറഞ്ഞു.