കടുത്തുരുത്തി: ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷനിലെ അംഗങ്ങള്‍ക്കായി ഏകദിന ധ്യാനം സംഘടിപ്പിക്കുന്നു. കടുത്തുരുത്തി സെന്റ് മേരീസ് വലിയ പള്ളി പാരിഷ് ഹാളില്‍ ഒന്‍പതിനാണ് ധ്യാനം.
രാവിലെ 9.30നു രജിസ്ട്രേഷൻ. 10ന് ആർച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബലി. കടുത്തുരുത്തി ഫൊറോന വികാരി ഫാ. ഏബ്രാഹം പറമ്പേട്ട് ആമുഖസന്ദേശം നല്‍കും. തുടര്‍ന്ന് കിഡ്നി ഫൗണ്ടേഷന് ചെയര്മാന് ഫാ. ഡേവിസ് ചിറമേല്‍ വചനചിന്തകള്‍ പങ്കുവയ്ക്കും. ഉച്ചകഴിഞ്ഞ് ദിവ്യകാരുണ്യ ആരാധനയ്ക്കും പ്രദക്ഷിണത്തിനും തൂവാനിസ ധ്യാനകേന്ദ്രത്തിലെ ഫാ. റെജി മുട്ടത്തില്‍, ഫാ. സില്‍ജോ ആവണിക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കും. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സമാപനസന്ദേശം നല്‍കും.
കെസിഡബ്ല്യുഎ അതിരൂപത പ്രസിഡന്റ് ലിന്‍സി രാജന്, ഫൊറോന പ്രസിഡന്റ് അല്‍ഫോന്‍സ ചെറിയാന് എന്നിവർ നേതൃത്വം നൽകും.