തീക്കോയി: പഞ്ചായത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു വലിച്ചെറിയൽ മുക്ത, ശുചിത്വ പഞ്ചായത്താക്കി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നാളെ രാവിലെ 10.30 ന് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ഹരിത സഭ ചേരും. യോഗത്തിൽ മാർച്ച് 15 മുതൽ ജൂൺ ഒന്നു വരെ പഞ്ചായത്തിൽ നടത്തിയിട്ടുള്ള മാലിന്യനിർമാർജന ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്തും. തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന് രൂപരേഖ തയാറാക്കും. ഹരിതകർമസേന അംഗങ്ങളെ ആദരിക്കും. ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, നിർവഹണ ഉദ്യോഗസ്ഥർ , അങ്കണവാടി പ്രവർത്തകർ , ആശ വർക്കേഴ്സ്, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ് അറിയിച്ചു.
പാലാ: മാലിന്യമുക്ത കേരളം കാമ്പയിന്റെ ഭാഗമായി പാലാ നഗരസഭ ഹരിത സഭ അഞ്ചിന് 12ന് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. നഗരസഭാധ്യക്ഷ ജോസിന് ബിനോ അധ്യക്ഷത വഹിക്കും.
അകലക്കുന്നം: പഞ്ചായത്തില്‍ ഹരിത ഗ്രാമസഭ നാളെ ഉച്ചകഴിഞ്ഞ് 2.30ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചേരും. വൈസ് പ്രസിഡന്റ് ബെന്നി വടക്കേടം അധ്യക്ഷത വഹിക്കും. പ്രസിഡന്റ് ജാന്‍സി ബാബു ഉദ്ഘാടനം ചെയ്യും.
രാമപുരം: മാലിന്യമുക്ത നവകേരളം കാമ്പയിന്റെ അടിയന്തരഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ 10.30 ന് കമ്യൂണിറ്റി ഹാളില്‍ ഹരിത സഭ നടക്കും.