+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്നേ​ഹ​ദീ​പം ഇ​രു​പ​താം വീ​ടി​ന്‍റെ താ​ക്കോ​ല്‍​ സ​മ​ര്‍​പ്പ​ണം ഇ​ന്ന്

കി​ട​ങ്ങൂ​ര്‍: ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ നേ​തൃ​ത്വം ന​ല്കു​ന്ന സ്നേ​ഹ​ദീ​പം ഭ​വ​ന​പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള ഇ​രു​പ​താം സ്നേ​ഹ​വീ​ടി​ന്‍റെ നി​ര്‍​മാ​ണം കി​ട​ങ്ങൂ​ര്‍ എ​ൻ​ജി​ന
സ്നേ​ഹ​ദീ​പം ഇ​രു​പ​താം വീ​ടി​ന്‍റെ  താ​ക്കോ​ല്‍​ സ​മ​ര്‍​പ്പ​ണം ഇ​ന്ന്
കി​ട​ങ്ങൂ​ര്‍: ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ നേ​തൃ​ത്വം ന​ല്കു​ന്ന സ്നേ​ഹ​ദീ​പം ഭ​വ​ന​പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള ഇ​രു​പ​താം സ്നേ​ഹ​വീ​ടി​ന്‍റെ നി​ര്‍​മാ​ണം കി​ട​ങ്ങൂ​ര്‍ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​നു​സ​മീ​പം പൂ​ര്‍​ത്തീ​ക​രി​ച്ചു. സ്നേ​ഹ​ദീ​പം പ​ദ്ധ​തി​പ്ര​കാ​രം കി​ട​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന നാ​ലാം സ്നേ​ഹ​വീ​ടാ​ണി​ത്.
സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ല്‍ സ​മ​ര്‍​പ്പ​ണം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു കോ​ട്ട​യം മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ബി​ന്‍​സി സെ​ബാ​സ്റ്റ്യ​ന്‍ ന​ട​ത്തും. പാ​ദു​വാ പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് ഓ​ലാ​യ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കി​ട​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ സ്നേ​ഹ​ദീ​പം ഭ​വ​ന​പ​ദ്ധ​തി​യു​ടെ വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ​യി​ല്‍ 300 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ഈ ​സു​മ​ന​സു​ക​ളി​ല്‍​നി​ന്നു ല​ഭി​ക്കു​ന്ന തു​ക​യ്ക്കു പു​റ​മേ ബി​സി​എം കോ​ള​ജ് മു​ന്‍ അ​ധ്യാ​പ​ക​ന്‍ പ്ര​ഫ. എം.​കെ. ലൂ​ക്കാ, ബ്രി​ല്യ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ബി. ​സ​ന്തോ​ഷ് കു​മാ​ര്‍, ബി​നോ​യി ത​യ്യി​ല്‍ കൂ​ട​ല്ലൂ​ര്‍ എ​ന്നി​വ​ര്‍ ഓ​രോ വീ​ട് നി​ര്‍​മാ​ണ​ത്തി​നു​ള്ള നാ​ലു ല​ക്ഷം രൂ​പ വീ​തം ന​ല്കി. കി​ട​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ അ​ടു​ത്ത ആ​റു മാ​സ​ത്തി​നു​ള്ളി​ല്‍ ആ​റു വീ​ടു​ക​ളു​ടെ കൂ​ടെ നി​ര്‍​മാ​ണം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​ണ് ല​ക്ഷ്യം വ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സ്നേ​ഹ​ദീ​പം കി​ട​ങ്ങൂ​ര്‍ പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ഡോ. മേ​ഴ്സി ജോ​ണ്‍, സെ​ക്ര​ട്ട​റി ഗി​രീ​ഷ് കു​മാ​ര്‍ ഇ​ല​വു​ങ്ക​ല്‍, ട്ര​ഷ​റ​ര്‍ എം. ​ദി​ലീ​പ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.