കിടങ്ങൂര്‍: പികെവി സെന്റര്‍ ഫോര്‍ ഹ്യുമന്‍ ഡവലപ്മെന്റ് ആന്‍ഡ് കള്‍ച്ചറല്‍ അഫീയേഴ്സ് കിടങ്ങൂര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പികെവി പുരസ്കാരത്തിനുള്ള നാമനിര്‍ദേശങ്ങള്‍ ക്ഷണിച്ചു.
15ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. പൊതുപ്രവര്‍ത്തന രംഗത്ത് കേരളമാകെ അറിയപ്പെടുന്ന വ്യക്തിത്വം, സംശുദ്ധമായ പൊതുജീവിതവും വ്യക്തിജീവിതവും, പൊതുപ്രവര്‍ത്തന രംഗത്ത് സമഗ്രമായ സംഭാവനകള്‍, പാര്‍ലമെന്ററി രംഗത്തുള്ള മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍, ഭരണേതര രംഗത്തെ സംഭാവനകള്‍, ജനോപകരപ്രദമായ പ്രവര്‍ത്തനങ്ങള്‍, മതേതരത്വത്തോടുള്ള കൂറും വിശ്വാസവും, പികെവിയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തെയും പൊതുപ്രവര്‍ത്തനത്തെയും അനുഭവ വേദ്യമാക്കുന്ന നിസ്തുല വ്യക്തിത്വം, പികെവിയുടെ സ്മരണയോട് നീതി പുലര്‍ത്തുന്ന ഇതര പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് നിശ്ചയിക്കുന്നത്.
നാമനിര്‍ദേശങ്ങള്‍ സെക്രട്ടറി, പികെവി സെന്റര്‍ ഫോര്‍ ഹ്യൂമന്‍ ഡെവലപ്മെന്റ് ആന്‍ഡ് കള്‍ച്ചറല്‍ അഫീയേഴ്സ്, കിടങ്ങൂര്‍ 686572 എന്ന വിലാസത്തില്‍ അയച്ചു നല്‍കണം. 10,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.