പൊൻകുന്നം: പൊൻകുന്നം സഹകരണബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സഹകരണ സംരക്ഷണ മുന്നണി മത്സരിക്കും. കെ.എ. ഏബ്രഹാം, എ.ടി. ജോസഫ്, ടി. ജോസഫ് തുണ്ടത്തിൽ, പി. പ്രജിത്ത്, സി.ആർ. ശ്രീകുമാർ, കെ. സേതുനാഥ്, കെ.വി. ബീന, ഷേർളി മാത്യു, സതി സുരേന്ദ്രൻ, ടി.കെ. മോഹനൻ, എം. ഫെലിക്സ് ജോസ് എന്നിവരാണ് സ്ഥാനാർഥികൾ.