കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി കവാടത്തില്‍ ദേശീയപാതയിലുള്ള ഹൈമാസ്റ്റ് ലൈറ്റിന്റെ പ്രവര്‍ത്തനം നിലച്ചു. ഇതോടെ വൈകുന്നേരങ്ങളിൽ ആശുപത്രിയിലെത്തുന്ന രോഗികള്‍ ദുരിതത്തിലായി. ദേശീയപാതയില്‍ ബസിറങ്ങി നട കയറിപ്പോകുന്ന ഭാഗത്തെ ലൈറ്റാണ് പ്രവര്‍ത്തനരഹിതമായിരിക്കുന്നത്. സമീപത്തുള്ള കടകള്‍ അടച്ചാല്‍ പ്രദേശം ഇരുട്ടിലാണ്. ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.