വാഴൂർ: എംജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിൽ ഒന്നാംവർഷ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ ഏകജാലക പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷനായി വാഴൂർ എസ്വിആർ എൻഎസ്എസ് കോളജിൽ ഹെൽപ് ഡെസ്ക് തുടങ്ങി. രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ സേവനമുണ്ട്. രജിസ്റ്റർ ചെയ്യേണ്ടവർ അസൽ സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, അപേക്ഷാഫീസ് അടയ്ക്കുന്നതിന് എടിഎം കാർഡ് എന്നിവ കൊണ്ടുവരണം. ഫോൺ- 9447777893, 9747622341.