കാളകെട്ടി: അച്ചാമ്മ മെമ്മോറിയൽ ഹൈസ്കൂളിൽ 1975 ബാച്ച് എസ്എസ്എൽസി വിദ്യാർഥികളുടെയും അധ്യാപകരുടെയും സംഗമം 48 വർഷങ്ങൾക്കുശേഷം ഓർമകളുടെ തിരുമുറ്റത്ത് എന്ന പേരിൽ നടത്തി. ബാച്ചിലെ വിദ്യാർഥിയും കാഞ്ഞിരപ്പള്ളി രൂപത മുഖ്യ വികാരി ജനറാളുമായ റവ.ഡോ. ജോസഫ് വെള്ളമറ്റം യോഗം ഉദ്ഘാടനം ചെയ്തു. അധ്യാപകരായ കെ.ടി. ജോസഫ്, എ.സി. തോമസ്, എ.ജെ. ഏലിയാമ്മ, അനധ്യാപകൻ ദേവസ്യ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. ടോമി ഈറ്റത്തോട്ട്, ജോസ് കുഞ്ഞ് കാരയ്ക്കാട്ട്, വിത്സൻ പ്ലാത്തോട്ടം, പുരുഷോത്തമൻ കീരിക്കാട്ട് എന്നിവർ പ്രസംഗിച്ചു.