മുണ്ടക്കയം: കേരള ലത്തീൻ കത്തോലിക്ക അസോസിയേഷന്റെ (കെഎൽസിഎ) നേതൃത്വത്തിൽ മുണ്ടക്കയം ടൗണിൽ ഇന്ന് മണിപ്പുർ ഐക്യദാർഢ്യം നടത്തും. മണിപ്പൂരിലെ ഭീകരമായ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്നും ജനങ്ങൾക്ക് സമാധാന ജീവിതം ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 11.30ന് മുണ്ടക്കയം ടൗണിൽ റാലി നടക്കും.
തുടർന്ന് യൂണിറ്റ് പ്രസിഡന്റ് റെജി ചാക്കോയുടെ അധ്യക്ഷതയിൽ യൂണിറ്റ് ഡയറക്ടർ ഫാ. ടോം ജോസ് മുഖ്യ സന്ദേശം നൽകും. മേഖലാ പ്രസിഡന്റ് ഷിജു കോശി, റെമിൻ രാജൻ, സൂസമ്മ മണ്ഡപത്തിൽ, സെബാസ്റ്റ്യൻ ചുള്ളിത്തറ, ചാർളി കോശി, മാത്തുക്കുട്ടി കണിയാന്തറ, സാവിയോ വലിയപുതുശേരി തുടങ്ങിയവർ പ്രസംഗിക്കും.