കൊടുങ്ങൂർ : രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി താരങ്ങളുടെ നീതിയ്ക്കായിട്ടുള്ള പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷകസംഘം വാഴൂർ ഏരിയ കമ്മിറ്റി പന്തം കൊളുത്തി പ്രകടനവും യോഗവും നടത്തി. കൊടുങ്ങൂരിൽ നടന്ന പ്രതിഷേധം കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം വി.ജി. ലാൽ ഉദ്ഘാടനം ചെയ്തു. കർഷക സംഘം വാഴൂർ ഏരിയ സെക്രട്ടറി ബെജു കെ. ചെറിയാൻ അധ്യക്ഷത വഹിച്ചു. എ.കെ. ബാബു, ജേക്കബ് മാത്യു എന്നിവർ പ്രസംഗിച്ചു.