വാഴൂർ: മഴക്കാലപൂർവ ശുചീകരണത്തിന് തുടക്കമിട്ട് എസ്എഫ്ഐ വാഴൂർ ഏരിയ കമ്മറ്റി. ഏരിയാതല ശുചീകരണത്തിന്റെ ഉദ്ഘാടനം എസ്വിആർ എൻഎസ്എസ് കോളജിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം രാഹുൽ രാജേന്ദ്രൻ നിർവഹിച്ചു. കോളജിന്റെ പ്രവേശന കവാടമുൾപ്പടെ എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പെട്ട സ്റ്റുഡന്റ്സ് ബറ്റാലിയൻ വൃത്തിയാക്കി. ഏരിയ പ്രസിഡന്റ് കൃഷ്ണകുമാറിന്റെ അധ്യക്ഷതയിൽ അശ്വിൻ സതീഷ്, കെ.ആർ. രഞ്ജിത്ത്, അമൃത എന്നിവർ നേതൃത്വം നൽകി.