കോട്ടയം: തികച്ചും ഏകപക്ഷീയമായി തീരുമാനങ്ങളെടുത്ത് വിദ്യാഭ്യാസ മന്ത്രി വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി. മധ്യവേനല്‍ അവധിയില്‍ മാറ്റം വരുത്തിയതാണ് ഏറ്റവും ഒടുവിലെടുത്ത തീരുമാനം. സാധാരണ ഇത്തരം തീരുമാനങ്ങളെടുക്കുന്നതിനു മുന്‍പ് അധ്യാപക സംഘടനകളുമായി ആശയവിനിമയം നടത്തും. ക്യുഐപി യോഗം വിളിച്ചു ചേര്‍ക്കുകയും ചെയ്യും. ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങളുമായാണു മന്ത്രി മുന്നോട്ടു പോകുന്നതെങ്കില്‍ സംഘടന ശക്തമായി ചെറുക്കും.
ഏപ്രില്‍ ആറിന് ആരംഭിക്കുന്ന തരത്തില്‍ മധ്യവേനലവധി ക്രമീകരിച്ചാല്‍ വിദ്യാഭ്യാസ മേഖലയ്ക്ക് എന്ത് ഗുണമേന്മയാണ് ഉണ്ടാകുന്നതെന്ന് മന്ത്രി വ്യക്തമാക്കണം. തീരുമാനം പുനഃപരിശോധിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി സംഘടന മുന്നോട്ട് പോകും.
സംസ്ഥാന വൈസ്പ്രസിഡന്റ് പി.വി. ഷാജിമോന്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ എം.സി. സ്കറിയ, വര്‍ഗീസ് ആന്റണി, പി. പ്രദീപ്, പരിമള്‍ ആന്റണി, ബിനു ജോയി, ജില്ലാ പ്രസിഡന്റ് ആര്. രാജേഷ്, സെക്രട്ടറി മനോജ് വി. പോള്‍, ബിനു സോമന്, ജേക്കബ് ചെറിയാന്, ടോമി ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.