+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗു​സ്തി താ​ര​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം: മ​ഹി​ള കോ​ൺ​ഗ്ര​സ്

ക​ണ്ണൂ​ർ: പാ​ർ​ല​മെ​ന്‍റ് ഉ​ദ്ഘാ​ട​ന​ത്തി​ന് ബി​ജെ​പി എം​പി​യാ​യ ബ്രി​ജ് ഭൂ​ഷ​ണെ പ​ങ്കെ​ടു​പ്പി​ച്ച​ത് അ​പ​മാ​ന​ക​ര​മാ​ണെ​ന്ന് മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ്രീ​ജ മ​ഠ​ത്തി​ൽ. ബ്രി​ജ് ഭൂ​
ഗു​സ്തി താ​ര​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം:  മ​ഹി​ള കോ​ൺ​ഗ്ര​സ്
ക​ണ്ണൂ​ർ: പാ​ർ​ല​മെ​ന്‍റ് ഉ​ദ്ഘാ​ട​ന​ത്തി​ന് ബി​ജെ​പി എം​പി​യാ​യ ബ്രി​ജ് ഭൂ​ഷ​ണെ പ​ങ്കെ​ടു​പ്പി​ച്ച​ത് അ​പ​മാ​ന​ക​ര​മാ​ണെ​ന്ന് മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ്രീ​ജ മ​ഠ​ത്തി​ൽ. ബ്രി​ജ് ഭൂ​ഷ​ൺ സിം​ഗി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ക​ർ​ശ​ന​മാ​യ നി​യ​മ ന​ട​പ​ടി​ക്ക് വി​ധേ​യ​നാ​ക്കു​ക​യും വേ​ണം. മ​ഹി​ളാ കോ​ൺ​ഗ്ര​സ് ഗു​സ്തി താ​ര​ങ്ങ​ളോ​ടൊ​പ്പ​മാ​ണെ​ന്നും ശ്രീ​ജ മ​ഠ​ത്തി​ൽ പ​റ​ഞ്ഞു.
ഗു​സ്തി താ​ര​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് മ​ഹി​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് കൊ​ച്ചി​യി​ൽ പ്ര​ക​ട​നം ന​ട​ത്തും. പ്ര​ക​ട​ന​ത്തി​ൽ ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​ം. പ്ര​ക​ട​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.​ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ മ​ഹി​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ജ​നി ര​മാ​ന​ന്ദ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ടി. ഗി​രി​ജ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.