ഇരിട്ടി: ഇരിട്ടി-മൈസൂരു റോഡ് കല്ലുമുട്ടിയിൽ ഗ്ലാസ് ഹൗസ് എന്ന പേരിൽ ഹാർഡ്വെയർ ഷോറൂം തുറക്കുന്നു. ഇന്റീരിയർ ഉത്പന്നങ്ങൾ, മോഡുലാർ കിച്ചൺ തുടങ്ങി വീടൊരുക്കാൻ വേണ്ടതെല്ലാം ഗ്ലാസ് ഹൗസിലുണ്ട്. നാളെ രാവിലെ 10.30ന് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഹാർഡ്വെയർ സെക്ഷന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവഹിക്കും. പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ആദ്യവില്പന നിർവഹിക്കും. ഉദ്ഘാടന ദിവസം രാവിലെ 11.30ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് 25,000 രൂപ സമ്മാനം ലഭിക്കും. ആധുനിക രീതിയിലുള്ള മോഡുലാർ കിച്ചണുകളും മോഡുലാർ കിച്ചൺ ഇന്റീരിയർ ആക്സസറീസുകളുടെയും വിപുലമായ ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇലക്ട്രോണിക്സ്, ഫർണിച്ചർ, ടൈൽസ്, സാനിറ്ററി, മാർബിൾ, ഇലക്ട്രിക്കൽ ഹാർഡ്വെയേഴ്സ് തുടങ്ങിയവയുടെ ഉത്തര മലബാറിലെ ഏറ്റവും വലിയ വ്യാപാര സമുച്ചയമാണ് ഇരിട്ടിയിലും മട്ടന്നൂരിലുമുള്ളതെന്ന് ബിൽഡ് ഡെക്കർ മാനേജ്മെന്റ് അറിയിച്ചു.