മണ്ണാർക്കാട്: കാലത്തിനനുസൃതമായ ആധുനിക രീതിയിലുള്ള ജില്ലാ ജയിൽ തന്നെയാണ് മണ്ണാർക്കാട് നിർമിക്കുന്നതെന്ന് ജയിൽ ഡിഐജി എം.കെ. വിനോദ്കുമാർ.
മണ്ണാർക്കാട് മുണ്ടേക്കരാട്ട് നിർമാണം ആരംഭിച്ച ജില്ലാ ജയിലിന്റെ സ്ഥലം സന്ദർശിച്ചതിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍പ് ചക്കയും മാങ്ങയും കളവു നടത്തുന്ന കുറ്റവാളികളായിരുന്നു ജയിലിലെങ്കിൽ ഇന്ന് മനുഷ്യനെ വാളുകൊണ്ട് മുറിച്ച് ബാഗിലാക്കി കൊക്കയിൽ തള്ളുന്ന കുറ്റവാളികളാണുള്ളത്. ഇതിനനുസരിച്ചുള്ള മാറ്റം ജയിലിനും വേണം. ഇതുമുന്നിൽ കണ്ടുകൊണ്ടുള്ള ആധുനിക രീതിയിലുള്ള ജയിലാണ് മണ്ണാർക്കാട് നിർമിക്കുന്നതെന്ന് ഡിഐജി പറഞ്ഞു.
പാലക്കാട് ജയിൽ ഓഫീസർ ദിനേശ് ബാബു, ആലത്തൂർ ജയിൽ ഓഫീസർ പ്രഭാകരൻ, ചിറ്റൂർ ജയിൽ ഓഫീസർ റിജിൻ മോഹൻ, ജയിൽ നോഡൽ ഓഫീസർ മുജീബ് റഹ്്മാൻ, മുൻ ജില്ലാ ജയിൽ സൂപ്രണ്ട് എസ്. ശിവദാസൻ, ഒറ്റപ്പാലം ഡെപ്യൂട്ടി ജയിൽ ഓഫീസർമാരായ സുനിൽകുമാർ, ഗിരീഷ്, പിഡബ്ല്യുഡി എന്‍ജിനീയർ എ. അനുരാഗ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ വി.മനു, കെ.എം. അനൂപ്ദാസ് സംഘത്തിലുണ്ടായിരുന്നു.