എലവഞ്ചേരി : സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി രക്ഷിതാക്കൾക്ക് ബോധവത്കരണ കാന്പയിൻ ആരംഭിച്ച് രക്ഷിതാക്കളുടെ കൂട്ടായ്മ. പ്രൈമറി തലം മുതൽ കോളജ് തലം വരെയുള്ള വിദ്യാർഥികളുടെ രക്ഷിതാക്കളാണ് കൂട്ടായ്മയുടെ ഭാഗമായത്.
കാന്പയിൻ നോട്ടീസ് പ്രകാശനം എലവഞ്ചേരിയിൽ കെ.ബാബു എംഎൽഎ നിർവഹിച്ചു. പിടിഎ, എസ്എംസി, എംപിടിഎ, പ്രധാന അധ്യാപകർ, പ്രിൻസിപ്പൽ എന്നിവരുടെ ഫോണ് നന്പറുകൾ സ്കൂളിൽ പ്രദർശിപ്പിക്കണം, സ്കൂൾ വാഹനങ്ങൾ മോട്ടോർവാഹന വകുപ്പ് മാസത്തിൽ ഒരു തവണ പരിശോധിക്കണം എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് കാന്പയിൻ നടത്തുന്നതെന്ന് പാരന്റ്സ് കോ-ഓർഡിനേഷൻ ഫോറം ഭാരവാഹികൾ പറഞ്ഞു. യോഗത്തിൽ കോ- ഓർഡിനേറ്റർ എ.സാദിഖ് അധ്യക്ഷത വഹിച്ചു.
എ.ആറുമുഖൻ, പി.വി.ഷണ്മുഖൻ എന്നിവർ സംസാരിച്ചു.