ഒറ്റപ്പാലം: ആംബുലൻസിന് കടന്നു പോകാനായില്ല, വഴിമുടക്കികളായി താലൂക്ക് ആശുപത്രിക്ക് മുന്പിൽ അനധികൃതമായി പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു.
ഇന്നലെ രാവിലെയാണ് സംഭവം. ഒറ്റപ്പാലം താലൂക്ക് ഗവണ്മെന്റ് ആശുപത്രിയുടെ പ്രധാന കവാടത്തിന് മുന്പിൽ അനധികൃതമായി പാർക്ക് ചെയ്തിരുന്ന 5 ബൈക്കുകളാണ് ഒറ്റപ്പാലം പോലീസ് പിടിച്ചെടുത്തത.്
ആശുപത്രിയിലെ ആംബുലൻസിന് പുറത്തേക്കു പോകാനും തിരിച്ചു കയറാനും കഴിയാത്ത വിധത്തിൽ ആയിരുന്നു വാഹനങ്ങളുടെ പാർക്കിംഗ.് തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഒറ്റപ്പാലം പോലീസ് സ്ഥലത്തെത്തി ബൈക്കുകൾ പിടികൂടിയ ശേഷം വാഹനത്തിൽ കയറ്റി ഒറ്റപ്പാലം സ്റ്റേഷനിൽ എത്തിച്ചു.
താലൂക്ക് ആശുപത്രിക്ക് മുന്പിൽ ഇരുചക്ര വാഹനങ്ങൾ നിർത്തിയിടുന്നത് നിരോധിച്ചിട്ടുണ്ട്. ആശുപത്രിയിലേക്ക് എത്തുന്നവരും പ്രദേശത്തെ വിവിധ സ്ഥാപനങ്ങളിലേക്ക് വരുന്നവരുമാണ് ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. താലൂക്ക് ആശുപത്രിയിൽ എത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ഇല്ലാത്തത് മുഖ്യപ്രശ്നമാണ്.
ഇതിനെതിരെ വ്യാപകമായി പരാതികളും ഉയർന്നുവന്നിരുന്നതാണ.് പലപ്പോഴും താലൂക്ക് ആശുപത്രിക്ക് മുന്പിൽ ഇരുചക്രവാഹനങ്ങൾ കൊണ്ട് നിറയുന്ന സാഹചര്യവും ഉണ്ട.് അതുകൊണ്ടുതന്നെ നിരവധി തവണ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടും പാലിക്കപ്പെടാതിരുന്ന സാഹചര്യത്തിലാണ് ആശുപത്രി അധികൃതർ പോലീസ് സഹായം തേടിയത.്
അതേസമയം ആശുപത്രിക്ക് മുന്പിൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്താൻ നഗരസഭ തയ്യാറാകുന്നില്ലെന്നും വിമർശനമുണ്ട്. പാർക്കിംഗിന് ആവശ്യമായ സ്ഥലം ഉണ്ടായിട്ടും നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് വിമർശനം.